2013, ജൂൺ 16, ഞായറാഴ്‌ച

       4 . ദൂരം 

പാബ്ലോ  നെരുദയിൽ  നിന്നു

 സണ്ണി ലിയോണിലേക്കുള്ള  ദൂരം

 അതൊരു ഇന്റർനെറ്റ്‌  

 പാടയുടെതാകുന്നു 
      3. അഴിമതി

രാജാവു നഗ്നനെന്നരോ വിളിച്ചുകൂകി
പിറ്റേന്ന് കാലത്തുത്തരവ്‌ വന്നു
ഇന്നേക്കുമേൽ രാജാവിൻ ചക്രം
വാങ്ങുന്നോരെല്ലാം നഗ്നരാകണം
അധികാരി ഗുമസ്തൻ അഞ്ജലോട്ടക്കാരൻ
നികുതിപിരിക്കുന്നോൻ പടയാളി
നഗ്നരായ് നാടുമുഴുവൻ

അങ്ങിനെയങ്ങിനെയങ്ങിനെയാരും
രാജാവു നഗ്നനെന്നു ചൊല്ലാതെയായി
                   2. വിത്ത്‌ 
വിത്തെടുത്തു കുത്തി തിന്നപ്പോൾ
അവർ അവനെനോക്കി ചൊല്ലി
അന്തമില്ലതവാൻ ചിന്തയില്ലതവാൻ
വിത്തെറിയുന്ന പാടത്തു വലിയ
  കൊട്ടാരമൊന്നുകെട്ടിയപ്പോൾ
അവർ അവനെനോക്കി ചൊല്ലി
കേമാനമാവാൻ കെങ്കേമൻ ......
     1. നുറുങ്ങുകൾ

നുറുങ്ങുകൾ നുറുങ്ങുകൾ
നുറു നുറെ നുറുങ്ങുകൾ
പെരുക്കിയെടുക്കാനൊരു
       ഉറുമ്പുവരുന്നു